തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് നീക്കം. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിച്ചായിരിക്കും പട്ടിക തയ്യാറാക്കുക. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ വന്‍ജനരോഷം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുമായി നിരവധിപേര്‍ രംഗത്തെത്തി. ഈസാഹചര്യത്തിലാണ് നീക്കം. ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ ചുമത്തി പോലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു.
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന ഓഫീസുകളെന്ന നിലയില്‍ വില്ലേജ് ഓഫീസുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ജനങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസം വിജിലന്‍സ് പരിശോധിക്കും. മാസത്തിലൊരിക്കലെങ്കിലും മിന്നല്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയോട് വില്ലേജ് അസിസ്റ്റന്റ് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ജോയിയുടെ ഭാര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിനുപുറമെ വില്ലേജ് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പ്രത്യേക പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
Post Your Comments