മുക്കം: പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ നഗരസഭ-റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസില്‍ പരാതി നല്കി.
നെല്‍കൃഷി ചെയ്യുന്ന പുല്‍പറമ്പ് പാടശേഖരത്തിന്റെ റോഡിനോട് ചേര്‍ന്ന ഭാഗത്ത് കരിങ്കല്‍ കെട്ട് കെട്ടിയുയര്‍ത്തി മണ്ണിട്ട് നികത്താന്‍ നടത്തിയ ശ്രമമാണ് അധികൃതര്‍ തടഞ്ഞത്. കരിങ്കല്‍ കെട്ട് നിര്‍മിക്കാനായി കിളച്ച് എടുത്ത സ്ഥലം പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലമുടമ ഖാലിദിനെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരവും കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടപ്രകാരവും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ നീക്കം തടഞ്ഞതിനെതിരെ താഴക്കോട് വില്ലേജ് ഓഫിസറെ ഫോണില്‍ വിളിച്ചും നഗരസഭ സെക്രട്ടറിയെ ഓഫിസിലെത്തിയും ഭീഷണിപ്പെടുത്തിയതായാണ് ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നത്. നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷിന്റെ നേതൃത്വത്തിലുളള പരിശോധന സംഘത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ പി.എം. കൃഷ്ണന്‍കുട്ടി, താഴെക്കോട് വില്ലേജ് ഓഫിസര്‍ രാഹുല്‍ കുമാര്‍, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ പി.ജെ. അഗസ്റ്റിന് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments