Latest NewsNewsIndia

പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം

പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയില്‍ വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രസർക്കാർ. സായുധ സേനയിലെ വനിതാ സൈനികര്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങളില്‍ നിയമപരമായ അവകാശം നല്‍കാനുള്ള നിയമത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നല്‍കി.

സായുധ സേനയിലെ എല്ലാ സ്ത്രീകളെയും അവരുടെ റാങ്കുകള്‍ പരിഗണിക്കാതെ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൈന്യത്തിലെ എല്ലാ സ്ത്രീകള്‍ക്കും അത്തരം അവധികള്‍ അനുവദിക്കുന്നത് ഒരുപോലെ ബാധകമാകുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ദേവൻ

‘സായുധ സേനയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ലീവ് നിയമങ്ങളുടെ വിപുലീകരണം വളരെയധികം ഗുണം ചെയ്യും. ഈ നടപടി സൈന്യത്തിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രൊഫഷണല്‍ മേഖലയേയും കുടുംബജീവിതത്തേയും സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യും. ‘ പ്രതിരോധ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button