KollamKeralaNattuvarthaLatest NewsNews

പട്ടയത്തിന് കൈ​ക്കൂ​ലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റും ഏജന്റും പിടിയിൽ

തി​ങ്ക​ൾ​ക​രി​ക്ക​കം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് സു​ജി​മോ​ൻ സു​ധാ​ക​ര​ൻ, ഏ​ജ​ന്റ് ഏ​രൂ​ർ ആ​ർ​ച്ച​ൽ സ്വ​ദേ​ശി വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് പിടിയിലായത്

കൊ​ല്ലം: കൈ​ക്കൂ​ലി വാ​ങ്ങ​വേ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റും ഏ​ജ​ന്റും വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. തി​ങ്ക​ൾ​ക​രി​ക്ക​കം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് സു​ജി​മോ​ൻ സു​ധാ​ക​ര​ൻ, ഏ​ജ​ന്റ് ഏ​രൂ​ർ ആ​ർ​ച്ച​ൽ സ്വ​ദേ​ശി വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് പിടിയിലായത്. 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇവർ അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ൾ​ക​രി​ക്ക​കം സ്വ​ദേ​ശി ഷാ​ജി​യു​ടെ സ​ഹോ​ദ​രി​യു​ടെ പേ​രി​ലു​ള്ള 30 സെ​ന്റ് വ​സ്തു​വി​ന്റെ പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ ജ​നു​വ​രി​യി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ​നി​ന്ന്​ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ തി​ങ്ക​ൾ​ക​രി​ക്ക​കം വി​ല്ലേ​ജ് ഓ​ഫീസി​ൽ അ​യ​ച്ചു ​ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ മാ​സ​ങ്ങ​ളോ​ളം ന​ട​പ​ടി എ​ടു​ത്തി​ല്ല. അ​ന്വേ​ഷി​ച്ച​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ 15,000 രൂ​പ കൈ​ക്കൂ​ലി​യു​മാ​യി വ​രാ​ൻ സു​ജി​മോ​ൻ സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read Also : ചോരയൊലിപ്പിച്ച്‌ നടുറോഡില്‍ പന്ത്രണ്ടുവയസുകാരി: സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പ​രാ​തി​ക്കാ​ര​ൻ ഈ​ വി​വ​രം വി​ജി​ല​ൻ​സ് കൊ​ല്ലം യൂ​ണി​റ്റ് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ​സ്. സ​ജാ​ദി​നെ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലെ വി​ജി​ല​ൻ​സ് സം​ഘ​മാ​ണ്​ ഇയാളെ പിടികൂടിയ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 4.15 ഓ​ടെ സു​ജി​മോ​ന്‍റെ വീ​ട് നി​ർ​മി​ക്കു​ന്ന ഏ​രൂ​രി​ൽ​ വെ​ച്ച് പ​രാ​തി​ക്കാ​ര​നി​ൽ ​നി​ന്ന്​ 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി സ​ഹാ​യി വി​ജ​യ​ന്റെ കൈ​യി​ൽ ഏ​ൽ​പി​ക്ക​വേ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ഡി​വൈ.​എ​സ്.​പി​യെ കൂ​ടാ​തെ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​ഷി, ജ​യ​കു​മാ​ർ, ബി​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ഷി​ബു സ​ക്ക​റി​യ, ഷാ​ജി, സു​നി​ൽ കു​മാ​ർ, ദേ​വ​പാ​ൽ, ഗോ​പ​ൻ, അ​ജീ​ഷ്, സു​രേ​ഷ്, ന​വാ​സ്, സാ​ഗ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button