Latest NewsIndia

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസര്‍ ഒഴിവുകൾ: അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങള്‍ അറിയാം

ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യന്‍, റിസ്‌ക് മാനേജര്‍, ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് ഓഫീസര്‍മാര്‍, ടെക് അപ്രൈസല്‍, ഐടി ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ബാങ്ക് ഓഫ് ഇന്ത്യ 594 ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു.

ന്യൂഡൽഹി: ഇന്ത്യയിലെ മുന്‍നിര സര്‍ക്കാര്‍ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ 696 തസ്തികകളിലേക്ക് റഗുലര്‍, കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യന്‍, റിസ്‌ക് മാനേജര്‍, ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് ഓഫീസേഴ്സ്, ടെക്നിക്കല്‍, ഐടി ഓഫീസര്‍, മാനേജര്‍ എന്നീ തസ്തികകളിലെ 696 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 10നകം അപേക്ഷിക്കാം. സ്‌കെയില്‍ IV വരെയുള്ള വിവിധ സ്ട്രീമുകളിലെ ഓഫീസര്‍മാരുടെ തസ്തികകള്‍ നികത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഏപ്രില്‍ 26നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 10 വരെ അപേക്ഷാ ഫോമുകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്. അതിനുശേഷം തിരുത്തലുകള്‍ അനുവദിക്കില്ല. കൂടാതെ, വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഭാവി റഫറന്‍സിനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കേണ്ടതുണ്ട്. അപേക്ഷാ ഫോം പ്രിന്റ് ചെയ്യാനുള്ള അവസാന തീയതി മെയ് 25 ആണ്.

ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യന്‍, റിസ്‌ക് മാനേജര്‍, ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് ഓഫീസര്‍മാര്‍, ടെക് അപ്രൈസല്‍, ഐടി ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ബാങ്ക് ഓഫ് ഇന്ത്യ 594 ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. സ്ഥിരമായാണ് ഇവരുടെ നിയമനം നടത്തുക. വിവിധ ഐടി മേഖലകളിലായി 102മാനേജര്‍മാരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുക.

അപേക്ഷിക്കേണ്ട വിധം:

ഘട്ടം 1: ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് bankofindia.co.in സന്ദര്‍ശിക്കുക.

ഘട്ടം 2: കരിയര്‍ ടാബിന് കീഴില്‍, ‘Recruitment of Officers in various streams up to Scale IV- Project No. 2021-22/3 Notice dated 01.12.2021’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ‘ Apply Online’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പറും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

ഘട്ടം 5: രജിസ്റ്റര്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഒരു രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ലഭിക്കും.

ഘട്ടം 6: രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഘട്ടം 7: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 8: നിങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ഫോം സമര്‍പ്പിക്കുക.

ഘട്ടം 9: നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

ഘട്ടം 10: ഫീസ് അടച്ച് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ റിക്രൂട്ട്മെന്റ് 2022: അപേക്ഷാ ഫീസ്

അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിന് ജനറല്‍ വിഭാഗക്കാര്‍ക്കും മറ്റ് വിഭാഗക്കാര്‍ക്കും 850 രൂപയും എസ്‌സി/ എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ 175 രൂപയും അടയ്ക്കേണ്ടതാണ്.

courtesy:  PRD

shortlink

Related Articles

Post Your Comments

Related Articles


Back to top button