KozhikodeLatest NewsKeralaNattuvarthaNews

കരിപ്പൂരില്‍ പിടിച്ചെടുത്ത സ്വർണം കാണാതായ സംഭവത്തിൽ മൂന്ന്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കസ്​റ്റംസിലെ മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെന്‍ഡ്​​ ചെയ്​തത്

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനില്‍ നിന്ന്​ കണ്ടെടുത്ത സ്വര്‍ണം കാണാതായ സംഭവത്തില്‍ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥര്‍ക്ക്​ സസ്പെന്‍ഷന്‍.

കസ്​റ്റംസിലെ മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെന്‍ഡ്​​ ചെയ്​തത്​. യാത്രക്കാരനില്‍ നിന്ന്​ കണ്ടെടുത്ത്​ കസ്​റ്റംസിന്റെ ലോക്കറില്‍ സൂക്ഷിച്ച ഒരു കിലോയോളം സ്വര്‍ണമാണ് കാണാതായത്​.

Read Also : വീഡിയോ കോള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി:യുവാക്കളെ കുടുക്കി പെണ്‍കുട്ടി, മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിൽ

തുടര്‍ന്ന് ​ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ കൊച്ചി കസ്​റ്റംസ്​ കമീഷണറേറ്റില്‍ നിന്ന്​ റിപ്പോര്‍ട്ട്​ തേടിയിരുന്നു. തുടര്‍ന്ന്​ വകുപ്പുതലത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ്​ മൂന്നുപേരെ സസ്​പെന്‍ഡ്​​ ചെയ്​തത്​. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button