Latest NewsKeralaNews

അരക്കോടിയും അമ്പത് പവനും; കെ.എം ഷാജിയെ കുരുക്കിലാക്കി വിജിലൻസ് നോട്ടീസ്, ചോദ്യം ചെയ്യും

രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് ഷാജി വിജിലൻസിനോട് ചോദിച്ചിരിക്കുന്നത്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കെഎം ഷാജിക്ക് നോട്ടീസ് അയച്ച് വിജിലൻസ്. എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും അരക്കോടിയും അമ്പത് പവനും കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ചാണ് വിജിലൻസ് കെ എം ഷാജിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read:ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പഞ്ചാബ് സ്വദേശിനി : ഹര്‍ജിയിൽ ഹൈക്കോടതി തീരുമാനം ഇങ്ങനെ

കണ്ണൂരുള്ള വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് വിജിലൻസ് വിദേശ കറൻസികൾ കണ്ടെടുത്തത്. മഹസറിൽ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടിൽ തിരികെ വച്ചു. ഇതോടൊപ്പം ഇതേ വീട്ടിൽ നിന്നും തന്നെ 72 രേഖകളും 39,000 രൂപയും 50 പവൻ സ്വർണവും കണ്ടെടുത്തു. എംഎൽഎ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശ യാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ, പണത്തിന് രേഖയുണ്ടെന്നും സ്ഥല കച്ചവടത്തിനായി ബന്ധു തന്നെ ഏൽപ്പിച്ച പണമാണിതെന്നുമാണ് ഷാജി നൽകുന്ന വിശദീകരണം. വീട്ടിൽ നിന്നും കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സാവകാശമാണ് ഷാജി വിജിലൻസിനോട് ചോദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button