KeralaLatest NewsNews

പയ്യന്നൂര്‍ കൊലപാതകം : സി പി എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കോടിയേരി

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . രാമന്തളി സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

സിപിഐഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊളളുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണെന്നും സിപിഐഎം പ്രവര്‍ത്തകരുടെ പേരില്‍ കുമ്മനം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button