കൊച്ചി: കഴിഞ്ഞ ദിവസമാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെയും ആന്റണി പെരുമ്പാവൂരിനെതിരെയും ആരോപണവുമായി യുവാവ് രംഗത്തെത്തിയത്. ഒരു വീഡിയോയിലൂടെ നസീഹ് അഷ്റഫ് എന്ന തൃശൂരുക്കാരന് വെല്ലുവിളിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിരവധി പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഈ പെണ്‍വാണിഭ കേന്ദ്രത്തിന്റെ തലവന്‍ മോഹന്‍ലാല്‍ ആണെന്നും ഇയാള്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഇത് നടത്തുന്നതെന്നും ഇയാള്‍ പറയുകയുണ്ടായി. തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും തനിക്കാരെയും പേടിയില്ലെന്നുമാണ് യുവാവ് പറഞ്ഞത്. സംഭവത്തില്‍ മോഹന്‍ലാലിനെ അപമാനിച്ചെന്ന് കാട്ടി ആന്റണി പേരുമ്പാവൂര്‍ ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് ഇയാളെ പിടികൂടി.
Post Your Comments