KeralaNews

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. അതേസമയം ബജറ്റ് ചോര്‍ന്നതില്‍ ഗുരുതര പ്രശ്‌നമില്ലെന്ന് കോടിയേരി പറഞ്ഞു. പ്രധാന വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ല. ലഭിച്ച വിവരങ്ങള്‍ മൂലം ആര്‍ക്കും പ്രയോജനം ഉണ്ടായിട്ടില്ലന്നും കോടിയേരി വ്യക്തമാക്കി.

ബജറ്റിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പാണ് ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പ് പുറത്തുവന്നതെന്നും സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും കോടിയേരി പറഞ്ഞു. ബജറ്റ് ചോർന്ന വിഷയത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്യണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ അവര്‍ക്ക് വഴങ്ങാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button