ചെന്നൈ: എഐഎഡിഎംകെയുടെ കോടികളുടെ ആസ്തിയില്‍ കണ്ണുവയ്ക്കാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ മോഹം പൊലിയുന്നു. പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട ട്രഷററും തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് കത്തുനല്‍കി. പാര്‍ട്ടി ഭരണഘടനയിലെ നിയമം 20, ക്ലോസ് 5 പ്രകാരം പുരട്ചി തലൈവി ജയലളിത തന്നെ ട്രഷറര്‍ സ്ഥാനത്തു നിയമിച്ചതാണ്.
അതിനാല്‍ എന്റെ കത്തോ നിര്‍ദേശമോ ഇല്ലാതെ അണ്ണാ ഡിഎംകെയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും പനീര്‍സെല്‍വം കാരൂര്‍ വൈസ്യബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഡപ്യൂട്ടി ജനല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ തുടരുമെന്നും പനീര്‍സെല്‍വം അവകാശപ്പെട്ടു. നിലവിലെ നിയമത്തിന് അനുസരിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞുകിടക്കുകയാണ്. ശശികലയെ തിരഞ്ഞെടുത്തത് പ്രത്യേക സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments