കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി രംഗത്ത് വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്ന് ഒറ്റ വരിയിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.
മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റര്‍ ഹെഡും സീലുമുണ്ടാക്കി, പ്രിന്‍സിപ്പാളിന്റെ കളളയൊപ്പിട്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തില്‍ എസ്എഫ്ഐയും സിപിഎമ്മും മൗനം പാലിക്കുമ്പോഴാണ് വിദ്യയെ പരിഹസിച്ചുകൊണ്ട് പികെ ശ്രീമതി രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പികെ ശ്രീമതിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ
ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു എന്ന് ഹരീഷ് പറയുന്നു.
ഹരീഷ് പേരാടിയുടെ ഫേസ്‌ബുബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം.. ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം.
Post Your Comments