PathanamthittaKeralaNattuvarthaLatest NewsNews

കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ

പത്തനംതിട്ട: ഗസ്റ്റ് ലക്ചറാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തിൽ ആരോപണവിധേയയായ കെ വിദ്യയ്ക്കെതിരെ സാഹിത്യകാരൻ ബെന്യാമിൻ. കെ വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും അപമാനമാണെന്നും ഇവർക്കെതിരെ കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണമെന്നും ബെന്യാമിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാർത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button