തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വമെടുത്ത മുൻ ഡിജിപി ആർ. ശ്രീലേഖ നേരത്തെ സംഘ്പരിവാർ ബന്ധമുള്ളയാളാണെന്ന് സ്ഥിരീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. 12 വർഷം മുമ്പ് ശ്രീലേഖ സംഘ്പരിവാർ ദീപാവലി കുടുംബ സംഗമം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു വ്യാഴ വട്ടത്തില്‍ മുൻപ് സംഘത്തിൻ്റെ പ്രാന്ത കാര്യാലയത്തിലെ ദീപാവലി കുടുംബ സംഗമം . ഉദ്ഘാടക ശ്രീമതി ശ്രീലേഖ IPS, മുഖ്യ പ്രഭാഷണം ഞാനും. പരിപാടി തുടങ്ങുന്നതിൻ്റെ പത്തുമിനിറ്റു മുൻപേ അവർ വേദിയിലെത്തി . . പാറി പറന്ന മുടി… മുഖത്ത് ഒരു മെയ്ക്കപ്പുമില്ല.
അവരുടെ style അതായിരിക്കും എന്ന് ഞാൻ കരുതി. പക്ഷേ അതായിരുന്നില്ല കാര്യം- അവരുടെ പ്രിയപ്പെട്ട ആരുടേയോ (“അച്ഛൻ്റെ യാണെന്നാണോർമ്മ ) ആണ്ടു ബലിയായിരുന്നത്രെ അന്ന്. ബലിയിട്ട് വീട്ടില്‍ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണ്. അതിന് അവരു പറഞ്ഞ കാര്യം ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു.” സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കർശനമാകുമല്ലോ ” എന്ന് ‘ അവർ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത.
Post Your Comments