കരിപ്പൂർ : തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. മുപ്പതോളം മലയാളികള്‍ ഐ.എസില്‍ ക്യാമ്പില്‍ എത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന. ഇന്ത്യയില്‍നിന്ന് നൂറിലധികം പേര്‍ ഐ.എസിലേക്കു പോയതായും ഇതില്‍ ഏറ്റവും കൂടുതല്‍പേര്‍ മലയാളികളാണെന്നുമാണ് റിപ്പോര്‍ട്ട്. ഐ.എസില്‍ ചേരാനായി രാജ്യം വിട്ട മുപ്പതോളം മലയാളികള്‍ നാഗര്‍ഹാറിലെത്തിയാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. അതേസമയം രാജ്യം വിട്ടവര്‍ക്കായി എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതികളായി ജയില്‍ശിക്ഷ അനുഭവിച്ചവരാണ് ഇവരില്‍ ഏറെയും. കൊലപാതകമടക്കമുള്ള കേസുകളില്‍ പിടിയിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി കാണാതാവുകയും ചെയ്തവരെക്കുറിച്ചാണ് വിവരങ്ങള്‍ തേടുന്നത്. ഇവരില്‍ പലരും ഗള്‍ഫ് രാജ്യങ്ങള്‍വഴി അഫ്ഗാനിലെത്തിയിരിക്കാമെന്നാണ് നിഗമനം.
കേരളത്തില്‍നിന്നും കാണാതായവര്‍ ഐ.എസ്. ഘടകത്തിന്റെ കേരള അമീര്‍ കോഴിക്കോട് സ്വദേശി മംഗലശ്ശേരി സജീര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് നാംഗര്‍ഹാറില്‍ പരിശീലനം നേടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അഫ്ഗാന്‍ സര്‍ക്കാറിന് ഭാഗികനിയന്ത്രണം മാത്രമുള്ള നാംഗര്‍ഹാറില്‍ അന്വേഷണം നടത്തുക ശ്രമകരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഐ.എസില്‍ ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ചില ഇന്ത്യക്കാര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും എക്‌സിറ്റ് ആയി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ എന്‍.ഐ.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments