കൊച്ചി: ഐഎസിന്റെ കേരളഘടകത്തിന്റെ വേരറുത്തത് കേരളപോലീസിലെ മുൻ ഡിവൈഎസ്പിമാരായ ഷൗക്കത്തലിയും വിക്രമനും. കണ്ണൂരിലെ കനകമലയിൽ നിന്ന് 6 പേരെയാണ് ഇവർ നയിച്ച സംഘം അറസ്റ്റ് ചെയ്തത്. കുറ്റാന്വേഷണരംഗത്ത് ഇവർ കാഴ്ച്ചവെച്ച നേട്ടങ്ങളാണ് ഇവരെ എൻഐഎയിലേക്ക് തിരഞ്ഞെടുത്തത്.
എട്ട് മാസങ്ങൾക്ക് മുൻപാണ് കേരളത്തിലെ ഐഎസ് അനുഭാവികൾ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയത്. സമീർ അലിയെന്ന വ്യാജപേരുള്ള മൻസീദായിരുന്നു സംഘത്തലവൻ. എൻഐഎ ഉദ്യോഗസ്ഥർ തന്ത്രപൂർവം ഈ ഗ്രൂപ്പിൽ കയറിപ്പറ്റുകയും ചർച്ചകളിലൂടെയും മറ്റും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ ജമാഅത്തെ ഇസ്ലാമിസംഘടനയുടെ കൊച്ചിയിലെ സമ്മേളത്തിനിടയിലേക്ക് ടിപ്പർ ഇടിച്ചുകയറ്റാൻ സംഘം തീരുമാനിച്ചു. എന്നാൽ പോലീസ് ഇടപെട്ട് സമ്മേളനം മാറ്റിവെച്ചു. ഈ വാർത്ത ചോർന്നതോടെ ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താൻ നടത്തിയ യോഗമായിരുന്നു കനകമലയിൽ നടന്നത്. ഈ വിവരം ചോർത്തിയെടുത്ത് ഷൗക്കത്തലിയും വിക്രമനും ഇവരെ പിടികൂടുകയായിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാർ ഉൾപ്പെടെ 4 പേരെ വധിക്കാനും ഈ സംഘം പദ്ധതിയിട്ടിരുന്നു.
Post Your Comments