കൊച്ചി: കഴിഞ്ഞ ദിവസം തിരുനല്‍വേലിയില്‍ വച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ ഉണ്ടപ്ലാവ് മാളിയേക്കല്‍ വീട്ടില്‍ ഹാജമുഹമ്മദിന്റെ മകന്‍ സുബഹാനി ( 22) ഐഎസ് ഭീകരനാണെന്ന് എന്‍ഐഎ കണ്ടെത്തി. എൻ.ഐ.എ നടത്തിയ ചോദ്യം ചെയ്യലിൽ സുബ്ഹാനി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. താന്‍ ഐ.എസിന് വേണ്ടി രണ്ടാഴ്ചയോളം യുദ്ധമുഖത്തുണ്ടായിരുന്നതായും ഇതിന് മാസം നൂറ് ഡോളര്‍ സഹായം ലഭിച്ചുവെന്നും സുബ്ഹാനി വെളിപ്പെടുത്തി. കൂടാതെ ഇയാൾ ശിവകാശിയില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിയതിന്റെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചു.
കണ്ണൂരിലെ കനകമലയില്‍ നിന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ സംബദ്ധിച്ച വിവരങ്ങൾ ലഭിച്ചത്. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇവര്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ അധികൃതര്‍ സൂചിപ്പിക്കുന്നു.
Post Your Comments