International

പുതുവര്‍ഷം പിറന്നു : ആദ്യമെത്തിയത് ന്യൂസിലാന്‍ഡില്‍

ഓക്ലാന്‍ഡ് : പുതുവര്‍ഷം പിറന്നു. 2017 ആദ്യം പിറന്നത് ന്യൂസിലാന്‍ഡ് തലസ്ഥാനമായ ഓക്ലാന്‍ഡിലാണ്. അഞ്ചു മിനിറ്റ് മുമ്പ് തന്നെ ഓക്ലാന്‍ഡിലെ സ്‌കൈ ടവറില്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. കൃത്യം 12 മണിക്ക് സ്‌കൈ ടവറില്‍ നിന്നും വെടിക്കെട്ട് ആരംഭിച്ചു. വെടിക്കെട്ട് കാണാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു. എല്ലാവരും ആഹ്ലാദത്താല്‍ ആര്‍ത്തു വിളിച്ചു ഹാപ്പി ന്യൂ ഇയര്‍.

ബെര്‍ലിനിലെയും നീസിലെയും ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഓക്ലാന്‍ഡിലും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഓക്ലാന്‍ഡിനു ശേഷം പുതുവര്‍ഷം എത്തുക ഓസ്ട്രേലിയയിലാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം ആറര മണിക്ക് ഓസ്ട്രേലിയയില്‍ പുതുവര്‍ഷം പിറക്കും. 15 ലക്ഷം ആളുകള്‍ സിഡ്നി ഹാര്‍ബറിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button