തിരുവനന്തപുരം : ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വ്വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായെന്ന്
ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ക്രിമിനല്‍ സ്വഭാവമുള്ളത് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എതിര്‍ കക്ഷി തന്നെയാണ്. വിശ്വാസം കേസ് പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Post Your Comments