USALatest News

ഏഷ്യയില്‍ പകുതിയിലധികം ഭീകരാക്രമങ്ങളും നടക്കുന്ന അഞ്ച് രാജ്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഐഎസ് തീവ്രവാദികള്‍ പൊതു ഇടങ്ങളായ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തിരക്കേറിയ ഇടങ്ങള്‍ തുടങ്ങിയവയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടി വരുന്നുണ്ട്

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം പകുതിയിലധികം ഭീകരാക്രമണങ്ങളും നടന്ന്ത് ഏഷ്യനിലാണംന്ന റിപ്പോര്‍ട്ടുമായി അമേരിയ്ക്ക.  2017ലെ  59 ശതമാനം ഭീകരാക്രമണങ്ങളും 5 ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നിവയാണ് അഞ്ച് രാജ്യങ്ങള്‍.

ഇതേസമയം 2017ല്‍ ആകെ മരണ സംഖ്യ 27 ശതമാനം ഇല്ലാതായതായും, ഭീകരാക്രമണങ്ങള്‍ 23 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ ആക്രമണങ്ങളില്‍ വ്യത്യാസം വന്നതാണ് ഇതിന് ഇതിന് കാരണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനായ നതാന്‍ സെയില്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഭീകരാക്രമണങ്ങള്‍ക്ക് ഇരയായത് 100 രാജ്യങ്ങളാണ്. ഇതില്‍ 70 ശതമാനം ആളുകളും മരിച്ചത് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, സൊമാലിയ, സിറിയ എന്നീ രാജ്യങ്ങളിലാണ്.

ലോകത്തെ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അമേരിയ്ക്കയുടെ പങ്ക് വലുതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമെന്നാണ് വെളിപ്പെടുത്തല്‍.പരസ്പരം വിവരങ്ങള്‍ കൈമാറിയും നിയമങ്ങള്‍ ശക്തമാക്കിയും കൃത്യമായ നിരീക്ഷണം നടത്തിയുമാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎസ് തീവ്രവാദികള്‍ പൊതു ഇടങ്ങളായ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തിരക്കേറിയ ഇടങ്ങള്‍ തുടങ്ങിയവയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടി വരുന്നുണ്ട്. കൂടാതെ ഇറാഖിലും സിറിയയിലുമുള്ള തീവ്രവാദ സംഘങ്ങള്‍ അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുനിയുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതേസമയം ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ നടക്കുന്നത് ഇറാനിലാണെന്നും, മിഡില് ഈസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും അമേരിയ്ക്ക കുറ്റപ്പെടുത്തി. ഇവര്‍ക്ക് ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ ആഫ്രിക്ക ചെയ്തു നല്‍കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ഖ്വയ്ദയാണ് മിക്ക ആക്രമണങ്ങളുടെയും സൂത്രധാരനെന്നും വളരെ സൂക്ഷ്മമായും കൃത്യമായുമാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും പറയുന്നു. അതിനാല്‍ ഐഎസ്ഐഎസിനേക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് അല്‍ഖ്വയ്ദയെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button