Latest NewsKeralaNews

ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കി പൊലീസുകാര്‍ ; വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി സിറ്റിയിലെ മൂന്ന് പേരും എറണാകുളം റൂറലിലെ രണ്ടുപേരുമാണ് വിവാദത്തിലായത്

കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കി പൊലീസുകാര്‍. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണ് സ്വീകരണം നല്‍കിയത്. സ്റ്റേഷന്‍ ചുമതല വഹിയ്ക്കുന്ന ഉദ്യോഗസ്ഥരും പൊലീസ് അസോസിയേഷന്‍ മുന്‍ നേതാക്കളുമായവരാണ് ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

കൊച്ചി സിറ്റിയിലെ മൂന്ന് പേരും എറണാകുളം റൂറലിലെ രണ്ടുപേരുമാണ് വിവാദത്തിലായത്. പൊലീസ് ചട്ടപ്രകാരം രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത് ലംഘിച്ച് ജോസ് ആന്റണി, ദിലീപ് സദാനന്ദന്‍, ഷിബു ചെറിയാന്‍, ബിജു സില്‍ജന്‍ എന്നീ പൊലീസുകാരാണ് ചെന്നിത്തലയ്ക്ക് സ്വീകരണം നല്‍കിയത്. ചെന്നിത്തലയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനൊപ്പവും ഇവര്‍ നില്‍ക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button