മൊസൂള്‍: കൊടുംപിരി കൊണ്ട യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച സ്വന്തം സൈനികരെ ഇസ്ളാമിക് സ്റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. മൊസൂളില്‍ നടക്കുന്ന ഘോര യുദ്ധത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒന്പതു തീവ്രവാദികളെയാണ് ഐഎസ് ക്രൂരമായി ശിക്ഷിച്ചത്. ഇറാഖി കുര്‍ദുസേനകള്‍ മൂന്നേറുന്പോള്‍ മൊസൂളില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാനശ്രമങ്ങള്‍ക്കിടയിലായിരുന്നു തീവ്രവാദ സൈന്യം.
ഒരാഴ്ചയായി അമേരിക്കയുടെ പിന്തുണയോടെ സര്‍ക്കാര്‍ സേന ശക്തമായ മുന്നേറ്റം തുടരുന്പോള്‍ അവസാന കച്ചിത്തുരുന്പാണ് ഐഎസിന് മൊസൂള്‍. ഇവിടെ ഐഎസ് നിയന്ത്രണത്തിലായിരുന്ന 90 ഗ്രാമങ്ങളാണ് സംയുക്തസേന മോചിപ്പിച്ചത്.
അമേരിക്കന്‍ സൈന്യത്തിന്‍റെ വ്യോമാക്രമണം കനത്തപ്പോള്‍ പൈലറ്റുമാര്‍ക്ക് കാഴ്ച മങ്ങല്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലാണ് ഐഎസ് തീവ്രവാദി സംഘടന എണ്ണക്കിണറുകള്‍ക്ക് തീയിട്ടത്. ഇതേ തുടര്‍ന്ന ഇറാഖിന്‍റെ ആകാശത്ത് കനത്ത പുകപടലമാണ്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ അമേരിക്കയുടെ കൗണ്ടര്‍ ടെററിസം സര്‍വീസ് പിടി മുറുക്കുകയാണ്. യുദ്ധം കനത്തതിനെ തുടര്‍ന്ന് അനേകരാണ് ബുദ്ധിമുട്ടുന്നത്. ഇപ്പോള്‍ 15 ലക്ഷം പേര്‍ മാത്രമാണ് നഗരത്തില്‍ അവശേഷിക്കുന്നത്. 9000 പേരോളം ഇതിനകം വീടു വിട്ടു പാലായനം ചെയ്തു
Post Your Comments