ന്യൂഡൽഹി: എൻ.ഐ.എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഷാഫി ഉസാമ എന്ന ഭീകരനെ ഡല്‍ഹി സ്പെഷ്യല്‍ സെൽ പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലാകുന്നത്. മറ്റ് രണ്ട് പേർക്കൊപ്പം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ എഞ്ചിനീയറാണെന്നും രാജ്യത്തുടനീളമുള്ള തീവ്രവാദ ക്യാമ്പുകൾ നടത്തിയെന്നും ഡൽഹി പോലീസ് അറിയിച്ചു.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായ ഷാനവാസിനെ തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് വെച്ച് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരവിരുദ്ധ ഏജൻസിയുടെ വൻ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയില്‍ പിടിയിലായത്. രാവിലെ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഇയാൾ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. റിസ്വാൻ, അർഷാദ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് ഭീകരർ. മുഹമ്മദ് റിസ്‌വാൻ എന്ന ഭീകരൻ ഇപ്പോഴും ഒളിവിലാണ്.
ഐഎസ് മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഷാനവാസ് പൂനെ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇന്ത്യൻ മുജാഹിദ്ദീനുകളെയും ഐഎസ് കിംഗ്പിന്നിനെയും സ്പെഷ്യൽ സെൽ വളരെക്കാലമായി നിരീക്ഷിച്ച് വരികയാണ്. എല്ലാ പ്രതികളെയും പ്രത്യേക കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്തപ്പോൾ സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള വിവിധ ഉപകരണങ്ങൾ കണ്ടെടുത്തു. തോക്കുകൾ, വെടിയുണ്ടകൾ, ബോംബുകൾ നിർമ്മിക്കാനുള്ള വിവിധ സാഹിത്യങ്ങൾ എന്നിവയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments