Latest NewsNewsIndiaInternational

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഉന്നത ബി.ജെ.പി നേതാവിനെ വധിക്കാനും പ്ലാനൊരുക്കി: ഐ.എസ് ചാവേർ റഷ്യയിൽ പിടിയിൽ

ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർ കസ്റ്റഡിയിൽ. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേർ റഷ്യയിൽ അറസ്റ്റിലായി. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഉന്നത ബി.ജെ.പി നേതാവിനെ വധിക്കാൻ ഇയാൾ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്.

‘റഷ്യയിൽ നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലെ അംഗത്തെ, കസ്റ്റഡിയെടുത്തു. ഇന്ത്യയിലെ ഭരണ വൃത്തങ്ങളുടെ പ്രതിനിധികളിൽ ഒരാൾക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ഭീകരപ്രവർത്തനം നടത്താൻ പദ്ധതിയിട്ടിരുന്ന ഇയാളെ റഷ്യയുടെ എഫ്എസ്ബി കണ്ടെത്തി തടഞ്ഞുവച്ചു. ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താനും പദ്ധതിയിട്ടിരുന്നു’, അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. തടവിലാക്കിയ ആളെ ഐ.എസ് നേതാക്കളിൽ ഒരാളാണ് തുർക്കിയിലെ ചാവേറായി റിക്രൂട്ട് ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഞായറാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറിയ ഒരു ഭീകരനെ ഇന്ത്യൻ സൈന്യം പിടികൂടി. ഞായറാഴ്ച വൈകുന്നേരം നൗഷേര സെക്ടറിലെ സെഹർ മക്രി മേഖലയിൽ സംശയാസ്പദമായ ചലനം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഭീകരനെ പിടികൂടിയത്. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) അയച്ച ചാവേർ ബോംബർ തബ്രാക് ഹുസൈൻ എന്ന ഭീകരൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിയന്ത്രണരേഖയിലെ ആർമി ഇൻസ്റ്റാളേഷനുകൾ ലക്ഷ്യമിടാൻ ലഷ്‌കർ ഇ ടി ചാവേർ സ്‌ക്വാഡിന്റെ ഭാഗമായി അയച്ചതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button