Latest NewsNewsIndia

ഭീകരസംഘടനയായ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, അറാഫത്ത് അലിയെന്ന യുവാവ് ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ഭീകരസംഘടനയായ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന കർണാടക സ്വദേശി അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന അറാഫത്ത് അലിയെന്ന യുവാവിനെ മുംബൈയിൽ വെച്ചാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കെനിയയിലെ നെയ്‌റോബിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അറഫാത്തിനെ എൻ.ഐ.എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ അറാഫത്ത് 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ, ഐ.എസിന്റെ ഇന്ത്യാവിരുദ്ധ ഭീകരവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇയാൾ വിദേശത്ത് നിന്ന് പ്രവർത്തിക്കുകയായിരുന്നു. അന്വേഷണത്തിൽ, മുസ്ലിം യുവാക്കളെ പ്രലോഭിപ്പിച്ച് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യലായിരുന്നു വിദേശത്ത് ഇയാളുടെ ജോലി. മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ പ്രഷർ കുക്കർ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) സ്ഥാപിച്ച കേസിലെ പ്രതികളിലൊരാളായ മുഹമ്മദ് ഷാരിഖിനെ ചോദ്യം ചെയ്യവെയാണ് അറാഫത്തിനെ കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചത്.

കേസിലെ മറ്റ് പ്രതികളുമായും അറാഫത്ത് അലി സജീവമായി ബന്ധപ്പെട്ടിരുന്നു. ഗൂഢാലോചനയുടെ ആസൂത്രണത്തിലും നിർവഹണത്തിലും ഇയാളും പങ്കാളിയായിരുന്നു. 2020-ൽ മംഗളൂരുവിൽ നടന്ന രണ്ട് ചുവരെഴുത്ത് കേസുകളുമായി അറാഫത്തിന് ബന്ധമുണ്ടെന്ന് എൻ.ഐ.എയുടെ അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ നിർദേശപ്രകാരം മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഷാരിഖ്, മാസ് മുനീർ അഹമ്മദ് എന്നിവർ ലഷ്‌കർ-ഇ-തൊയ്ബ, താലിബാൻ അനുകൂല സന്ദേശങ്ങൾ ചുവരുകളിൽ എഴുതിയിരുന്നു. അറാഫത്തിനും മറ്റു പ്രതികൾക്കുമെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button