തിരുവനന്തപുരം: ഐ.എസ്.ഐ.എസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഐ.എസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളിയാണെന്ന വെളിപ്പെടുത്തലുള്ളത്. കേരളത്തിൽ നിന്നുളള ക്രിസ്ത്യൻ യുവാവായിരുന്നു ഇയാളെന്ന് ചരമക്കുറിപ്പിൽ പറയുന്നു. ഇതോടെ, അതാരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇന്ത്യൻ ഏജൻസികൾ.
കേരളത്തിൽ ജനിച്ച് വളർന്ന ക്രിസ്ത്യൻ യുവാവ് ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐ.എസിൽ ചേർന്ന് ചാവേറാവുകയുമായിരുന്നു. പക്ഷെ, ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ വോയ്സ് ഓഫ് ഖുറാസ തയ്യാറായിട്ടില്ല. അബൂബക്കർ അൽ ഹിന്ദി എന്ന പേരിൽ വിശേഷിപ്പിക്കുന്ന ഇയാൾ, കുടുംബത്തിലെ ഏക മകനാണെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ‘മെമ്മറീസ് ഓഫ് ഷുഹാദ: അബൂബക്കർ അൽ ഹിന്ദി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുറത്ത് അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ഏജൻസികൾ.
Also Read:ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
കേരളത്തില്‍ നിന്ന് നിരവധി പേർ ഐ.എസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. അബൂബക്കർ അൽ ഹിന്ദി എന്ന് ഐ.എസ് വിളിക്കുന്ന യുവാവ് ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ജോലി തേടി ഗൾഫിലേക്ക് പോയി. മാർക്കറ്റിൽ നിന്നും കിട്ടിയ ഒരു പത്രക്കടലാസിൽ നിന്നും ഇസ്‌ലാമിനെ കുറിച്ച് ഒരു കുറിപ്പ് വായിച്ചു. അതിന് ശേഷം ഇയാൾ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിച്ചു. ഇന്‍റർനെറ്റിൽ നിന്നും ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നും മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു.
2013-14ൽ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. ജിഹാദിനെ കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചും പഠിക്കുകയായിരുന്നു. തുടര്‍ന്ന് ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐ.എസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐ.എസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ സാധിച്ചില്ല. ഇന്‍റർനെറ്റിലൂടെയുള്ള തിരച്ചിലിലൂടെ പരിചയപ്പെട്ട ചില അറബ് സഹോദരങ്ങളാണ് ഇയാളെ യമനിലേക്ക് കൊണ്ടുപോകാമെന്നേറ്റത്. ഒടുവിൽ അത് സാധിച്ചു. യമനിലെ ആഭ്യന്തര യുദ്ധത്തിൽ ഇസ്ലാമിനായി പ്രവർത്തിച്ചു. യമനിൽ സ്ഥിതിഗതികൾ മോശമായതോടെ ഇയാൾ നാട്ടിലെത്തി.
നാട്ടിലെത്തിയ അബൂബക്കറിന് വീട്ടിൽ വിവാഹം ആലോചിച്ചതോടെ താൻ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഇയാൾ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഇയാൾ. വീട്ടുകാർ യുവാവിന് വിവാഹം ആലോചിച്ചു. ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഇയാൾ ജോലിയുടെ കാര്യം പറഞ്ഞു വീട്ടിൽ നിന്ന് മുങ്ങി ലിബിയയിലേക്ക് പോവുകയായിരുന്നു. വിദേശികളായ ഇസ്ലാമിക സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരം ആയിരുന്നു ലിബിയയിലേക്ക് മുങ്ങിയത്. ലിബിയയിൽ വച്ച് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പരിശീലനം നേടി.
ഐ.എസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐ.എസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നുവത്രേ. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തികേന്ദ്രമായിരുന്ന ലിബിയയിലെ സിർത്തെ നഗരത്തിൽ നടന്ന ആക്രമണത്തിൽ ഐ.എസിന് തിരിച്ചടിയുണ്ടായതോടെയാണ് ചാവേറാകാൻ അബൂബക്കർ അൽ ഹിന്ദി തയ്യാറായത്. ഇഷ്തിഹാദി ഓപ്പറേഷന്‍റെ ഭാഗമായി ഇയാൾ ചാവേറായി കൊല്ലപ്പെട്ടു.
Also Read:ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
അതേസമയം, എന്നാണ് ആക്രണം നടന്നതെന്നോ ഇയാൾ കൊല്ലപ്പെട്ടതെന്നോ ലേഖനത്തിൽ പറയുന്നില്ല. ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പുള്ള പേരോ മറ്റ് വിവരങ്ങളോ ലേഖനത്തിൽ പറഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന നജീബ് അൽ ഹിന്ദി 2022 മാർച്ചില്‍ കൊല്ലപ്പെട്ട വാർത്ത വോയിസ് ഓഫ് ഖുറാസൻ പുറത്തുവിട്ടിരുന്നു. അന്ന് നജീബിന്‍റെ ചിത്രമടക്കമാണ് വാർത്ത നൽകിയത്. എന്നാൽ, അബൂബക്കർ അൽ ഹിന്ദിയുടെ വാർത്തയിൽ കാര്യമായ വിവരങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ല. കേരളത്തിൽ നിന്ന് കാണാതായ ക്രിസ്ത്യൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എന്നാൽ ഈ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.
Post Your Comments