ന്യൂഡൽഹി: ഡൽഹിയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരരെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പുണെ ഐസിസ് മൊഡ്യൂൾ കേസിൽ തെരയുന്ന മുഹമ്മദ് ഷാനവാസ് ആലം എന്ന ഷാഫി ഉസ്സമ എന്ന അബ്ദുല്ല, റിസ്വാൻ അബ്ദുൾ ഹാജി അലി, അബ്ദുല്ല ഫയാസ് ഷെയ്ഖ് എന്നിവരെയാണ് എൻഐഎ സംഘം തിരയുന്നത്. ഭീകരാന്വേഷണ ഏജൻസി ഇവരുടെ തലയിൽ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിവിൽപ്പോയ മൂവരും ഡൽഹിയിൽ തന്നെയുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പൂനെ പോലീസും എൻഐഎ സംഘങ്ങളും സെൻട്രൽ ഡൽഹിയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഓപ്പറേഷനിൽ മറ്റ് രഹസ്യാന്വേഷണ ഏജൻസികളും എൻഐഎ സംഘത്തോടൊപ്പം ചേർന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കൂട്ടാളികള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ദല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ അമ്പതിലേറെ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. ഖാലിസ്ഥാന്‍ ഭീകരരുമായും അനുയായികളുമായും ബന്ധപ്പെട്ടവരുടെയും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ലോറന്‍സ്, ബാംബിഹ, അര്‍ഷ് ഭല്ല ഗ്യാങ്ങുകളുടെ കേന്ദ്രങ്ങളിലാണ് ആറ് സംസ്ഥാനങ്ങളിലായി പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments