സോവിയറ്റ് യൂണിയന്റെ ശക്തിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇടയാക്കിയ പ്രധാന ഘടകമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .സ്വാതന്ത്ര്യ സമരകാലത്ത് ആർ എസ് എസ്സുകാർ ബ്രിട്ടീഷുകാരുടെ ഏജന്റുമാരായിരിന്നു .കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തന്നെ പുതിയ രൂപവും ഭാവവും ഉണ്ടായത്.പൂർണ്ണ സ്വാതന്ത്ര്യം എന്നത് രാജ്യത്ത് ഉയർത്തിയത് കമ്മ്യൂണിസ്റ്റു പാർട്ടിയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു .1942 ൽ കോൺഗ്രസ്സ് നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം നടത്തി പക്ഷെ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയില്ല എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കാൻ ബ്രിട്ടീഷ് സാമ്രാജ്യം നിർബന്ധിതമായത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തുടർന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജയിച്ചു ,ഹിറ്റ്‌ലർ തോൽവി ഏറ്റുവാങ്ങി .അതോടെ സോവിയറ്റ് യൂണിയൻ അപ്രതിരോധ്യമായ ശക്തിയായി മാറിയെന്നും ലോകത്ത് സാമ്രാജിത്വ രാജ്യങ്ങൾ ദുർബലമാവുകയും കൊളോണിയൽ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടുന്ന അവസ്ഥ ഉണ്ടായെന്നും അതിന്റെ ഫലമായാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Post Your Comments