മുംബൈ ● ആന്ധ്രയിലും മുംബൈയിലും ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് രോഗശാന്തി ശുശ്രൂഷ നടത്തിയ പ്രശസ്ത പാസ്റ്റർ സെബാസ്റ്യൻ മാർട്ടിൻ കിഡ്നി രോഗബാധയെ തുടർന്ന് ചികിത്സയിൽ. വയറുവേദനയോ തലവേദനയോ തളർവാദമോ ഭ്രാന്തോ എന്തുമാവട്ടെ, പാസ്റ്ററുടെ പ്രാർഥനയും രോഗശാന്തി ശുശ്രൂഷയും കൊണ്ട് ഭേദമാകുമെന്നാണ് അവകാശവാദം. സ്റ്റേജ് പ്രോഗ്രാം മാത്രമല്ല ഒരു ക്ലിനിക്കിൽ ചികിത്സ കൂടി നടത്തിയതോടെ പോലീസ് ഇടപെടുകയായിരുന്നു.
ഒട്ടനവധി ജനങ്ങളെയാണ് വിശ്വാസത്തിന്റെ പേരില്‍ പറ്റിച്ചിരുന്നത്. ഇതിന്റെപേരില്‍ മതപരിവര്‍ത്തനവും വ്യാപകമാക്കിയിരുന്നു.അവസാനം ഫാദർ സെബാസ്റ്റ്യന്‍ മാര്‍ട്ടിന്‍ രോഗം വന്നപ്പോൾ പ്രാർഥനയെ യോ സ്വന്തം ക്ളിനിക്കിനെയോ ആശ്രയിച്ചില്ല. പകരം മുന്തിയ ഹോസ്പിറ്റലിൽ തന്നെ പോകുകയായിരുന്നു. ഇപ്പോൾ അദ്ദേഹം കിഡ്നിരോഗത്തിന് ചികിത്സയിലാണ്. രോഗത്തിന് ചികിത്സയിലായ പലർക്കും രോഗശാന്തി ഉണ്ടാവാതെ രോഗം വഷളായതിനെ തുടർന്നാണ് പരാതി ഉയര്ന്നത്. ഹിപ്നോട്ടിസം ചെയ്തു ജനങ്ങളെ പറ്റിച്ചു എന്നതാണ് കേസ്. സെബാസ്റ്റ്യന്‍ മാർട്ടിന്റെ മാനേജര്‍ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments