തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി ഇസ്ലാമിക മത പ്രഭാഷകൻ. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. കഴിഞ്ഞ ദിവസമാണ് സ്വാലിഹിത്തിന്റെ ഒരു വിവാദ പ്രസംഗം പുറത്തുവന്നത്.
സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ വെള്ളപൂശികൊണ്ട് സ്വാലിഹ് നടത്തിയ പ്രസംഗം നിറയെ സ്ത്രീ വിരുദ്ധതയാണ്. സൗമ്യ കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരെയും കോടതിക്കെതിരെയും വ്യാജപ്രചരണം നടത്തുകയാണ് ഇയാൾ. ‘സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു?, ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞു’- എന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറയുന്നത്.
രാത്രി ഒന്‍പത് കഴിഞ്ഞ് വെളിയില്‍ ഇറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്ന ഇയാളുടെ പരാമർശത്തിനെതിരെ വിമർശനം ഉയരുകയാണ്. കണ്ടാല്‍ ചെറിയ കുട്ടിയെന്ന് തോന്നുമെങ്കില്‍ 27 വയസുള്ള ഒരു യുവാവ് ഇയാൾ.
Post Your Comments