പൂജാമുറിക്ക് ഉത്തമമായ സ്ഥാനമാണ് ഈശാനകോൺ (വടക്കുകിഴക്ക് മൂല). വാസ്തുശാസ്ത്ര പ്രകാരം പോസിറ്റീവ് ഊര്‍ജത്തിൻ്റെ സ്രോതസാണ് ഈശാന കോൺ. ഭൂമി അതിൻ്റെ സാങ്കല്‌പിക അച്ചുതണ്ടില്‍നിന്നും വടക്കുകിഴക്ക് മാറി 23.5 ഡിഗ്രി ചരിഞ്ഞ് നിലകൊള്ളുന്നു. ആയതിനാല്‍ ഈശാനകോണില്‍ പ്രാപഞ്ചിക ഊര്‍ജ്ജം രൂപപ്പെടുന്നു. ഈശാനകോണിൽ നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്കാണ് ഊര്‍ജത്തിൻ്റെ സഞ്ചാരം. ഇതു ചൂണ്ടിക്കാട്ടിയാണ് പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈശാനകോൺ മികച്ചതാണെന്ന് പറയുന്നത്.
പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :
തെക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ഒരിക്കലും പൂജാമുറി നിർമ്മിക്കരുത്.
ഗോവണിക്ക് താഴെ, കിടപ്പുമുറിയുടെ അരികെ, ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കരുത്.
പരമാവധി സമചതുരത്തിൽ പൂജാമുറി നിർമ്മിക്കുക.
പൂജാമുറിയിൽ മണികൾ പിടിപ്പിച്ച രണ്ടു പാളികളുള്ള വാതിൽ വയ്ക്കുന്നതാണ് ഉത്തമം.
മുറിയിലെ ചിത്രങ്ങൾ പരസ്പരം കൂട്ടിമുട്ടരുത്.
മരണമടഞ്ഞവരുടെ ചിത്രങ്ങൾ പൂജമുറിയിൽ വയ്ക്കരുത്.
ചില്ലുപൊട്ടിയവയും കീറിയതുമായി ചിത്രങ്ങൾ പൂജക്കായി എടുക്കരുത്.
Post Your Comments