KeralaNattuvarthaLatest NewsNews

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

കായംകുളം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. കറ്റാനം സ്വദേശിയും ഇപ്പോള്‍ തെക്കേ മങ്കുഴി പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഇടിക്കുള തമ്പി (67) എന്നയാളാണ് അറസ്റ്റിലായത്.

Also Read:മഹത്തായ ബംഗാളില്‍ ഇത്തരമൊരു പാപം ചെയ്തവരെ ശിക്ഷിക്കും, ബംഗാള്‍ തീവെപ്പിൽ പ്രതികരണവുമായി പ്രധാനമന്ത്രി

കാപ്പില്‍ സ്വദേശിനിയായ ഏഴു വയസുകാരിയെയാണ് പാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന്, ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ പദ്ധതികളൊന്നും നടപ്പായില്ലെന്ന് മാത്രമല്ല, അതിക്രമങ്ങൾക്കൊപ്പം കുട്ടികളുടെ ആത്മഹത്യയും വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button