Latest NewsKeralaNewsIndia

‘ഹിന്ദു ബാംങ്കിംങ് വർഗീയത, ഇസ്ലാമിക് ബാംങ്കിംങ് മികച്ചത്’: തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് നേരെ വിമർശനം

തിരുവനന്തപുരം: കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ലെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വര്‍ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിട്ടു മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ടെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ ആരംഭിക്കുവാന്‍ പോകുന്നുവെന്ന വാർത്തയെ വിമർശിച്ച തോമസ് ഐസക്ക് പക്ഷെ മുസ്ലിം ബാംങ്കിംങ് സമ്പ്രദായത്തിന്റെ ഗുണഗണങ്ങൾ വിവരിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയാണ് വിമർശനം. ഇസ്ലാമിക് ബാങ്ക്‌ സമാഹരിക്കുന്ന പണം മുസ്ലിംങ്ങൾക്കു മാത്രമുള്ളതല്ലെന്നും സർക്കാർ ഇതിനു തുനിഞ്ഞതുതന്നെ ഇങ്ങനെ സമാഹരിക്കുന്ന പണം നാടിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

Also Read:‘ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ല’: രാജിവയ്ക്കുന്നതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർ

ഇസ്ലാമിക ബാങ്ക് ഹലാലും ഹിന്ദു ബാങ്ക് ഹറാമും ആകുന്നതെങ്ങനെയെന്ന് പോസ്റ്റിൽ ചിലർ ചോദിക്കുന്നു. 2011ൽ കേരളത്തിലെ 25% വരുന്ന ഇസ്ലാമിക വോട്ട് ബാങ്ക് ലക്ഷ്യം വച്ചു അന്നത്തെ ഇടത് സർക്കാർ തുടർഭരണത്തിനു സാമുദായിക പ്രിണനം നടത്തിയതാണ് ഇസ്ളാമിക ബാങ്ക് അന്ന് ധനമന്ത്രി ആയിരുന്ന തോമസ് ഐസക് ആണ് പ്രഖ്യാപനം നടത്തിയതെന്ന് ഒരാൾ കമന്റ് ചെയ്യുന്നു.

ഇസ്ലാമിക ബാംങ്കിംങ് സമ്പ്രദായത്തിന്റെ ചരിത്രം ചിലർ വിശദീകരിക്കുന്നുണ്ട്. ‘2017 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ ഇസ്ലാമിക ബാങ്ക് കാണൂരിൽ ഇടത് സഹകരണത്തോടെ പ്രവർത്തനം തുടങ്ങി. ഇടത് ജില്ലാ കമ്മറ്റി അംഗം എം ഷാജിർ ആയിരുന്നു ബാങ്കിന്റെ സാരഥി. കേരളത്തിലെ 27% ഇസ്ലാം വിശ്വാസികൾക്കൊപ്പം മറ്റ് സമുദായക്കാർക്കും പങ്കാളികൾ ആവാമെന്നായിരിക്കുന്നു ആൻ വ്യക്തമാക്കിയത്. അന്ന് സർവാത്മനാ സ്വാഗതം ചെയ്തവർ ഇന്ന് പറയുന്നു ഹിന്ദു ബാങ്കുകൾ ഇന്ത്യയുടെ മതേതര വ്യവസ്ഥക്ക് ചേരില്ല എന്നും കേരളത്തിന്റെ സാമുദായിക ഐക്യം തകർക്കും എന്നും.’, ഒരു യുവാവ് പോസ്റ്റിൽ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button