ബറൂച്ച്: ഗുജറാത്തിൽ വൻതോതിലുള്ള മതപരിവർത്തനത്തിന്റെ വാർത്തകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബറൂച്ചിലെ അമോദ് താലൂക്കിലെ പർസ ഗ്രാമത്തിൽ നിന്നുള്ള ഗോത്രവിഭാഗത്തിൽ പെട്ടവരെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഒരു മൗലവി അടക്കമുള്ള അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2021 നവംബറിൽ ആദിവാസി വാസവ സമുദായത്തിലെ 100 ഓളം പേരെ നിർബന്ധിത മതപരിവർത്തനം നടത്തിയ അമോദ് താലൂക്കിലെ കങ്കരിയ ഗ്രാമത്തിന് വളരെ അടുത്താണ് പർസ ഗ്രാമം.
അൻവർഖ ഇബ്രാഹിം പത്താൻ, ഗെമാൽസംഗ് ഭരത്സംഗ് സിംഗ, ഇമ്രാൻ നൂർഭ മാലെക്, ജഹാംഗീർ ഗുലാം സർദാർ മാലെക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12-15 വർഷങ്ങൾക്ക് മുമ്പ് ഛഗൻ രായാജി പർമർ എന്ന യുവാവിനെ ഭീഷണിപ്പെടുത്തി, ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഗ്രാമം വിട്ടുപോകണമെന്നും ഇവർ പറഞ്ഞിരുന്നു. ഭീഷണിയെ തുടർന്ന്, ഭോലാവിൽ നിന്നുള്ള മൗലവി അബ്ദുൾ റഹീം ഹഫേജി നപവല എന്ന മൗലവിയുടെ സഹായത്തോടെ ഇവർ രായാജി എന്ന യുവാവിനെ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. അബ്ദുൾ റഹ്മാൻ പർമർ എന്നായിരുന്നു യുവാവിന് ഇവർ നൽകിയ പേര്. ഇയാളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read:മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ!
ഗുജറാത്തിലെ ബറൂച്ചിൽ അടുത്തിടെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളെ ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അമോദ് താലൂക്കിലെ കങ്കരിയ ഗ്രാമത്തിലെ പ്രവീൺ വാസവ എന്ന യുവാവിന്റെ പരാതിയെ തുടർന്ന്, ഹാജി അബ്ദുള്ള, സലാഹുദ്ദീൻ ഷെയ്ഖ് എന്നിവർക്കെതിരെ എഫ്.ഐ.ആർ ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഈ സംഭവം. ജോലി, വീട്, വിവാഹം കഴിക്കാൻ ഒരു പെൺകുട്ടി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി തങ്ങളെ മതപരിവർത്തനം ചെയ്തുവെന്ന് കാണിച്ചായിരുന്നു വാസ്തവയുടെ പരാതി. 2021 ജൂൺ-ജൂലൈ മാസങ്ങളിൽ കണ്ടെത്തിയ ഉത്തർപ്രദേശ് കൂട്ട മതപരിവർത്തന റാക്കറ്റുമായി ബറൂച്ചിലും ഉള്ളവർക്ക് പങ്കുണ്ടെന്നാണ് സൂചന.
Post Your Comments