Gulf

സൗദിയില്‍ വീട്ടുവേലക്കാരെ വില്‍ക്കുന്നവര്‍ കുടുങ്ങും

സൗദി : സൗദിയില്‍ വീട്ടുവേലക്കാരെ വില്‍ക്കുന്നവര്‍ കുടുങ്ങും. വീട്ടുവേലക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുസാനിദ് സംവിധാനത്തിലൂടെയല്ലാതെ വേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലിക കാലത്തേക്ക് വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് പറഞ്ഞു.

വീട്ടുവേലക്കാരെ ആവശ്യമുള്ളവര്‍ മുനാസിദ് സംവിധാനം മാത്രമേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. വേലക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ അവരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യക്കടത്തിന്റെയും കച്ചവടത്തിന്റെയും ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കും. 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നല്‍കും.

വീട്ടില്‍ വേലയ്ക്ക് നിര്‍ത്തുന്നരെ കച്ചവടം ചെയ്യുകയും ഇവര്‍ക്കെതിരെ ശാരീരിക പീഡനങ്ങളടക്കം കടുത്ത ചൂഷണം കാലങ്ങളായി അരങ്ങേറുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഉത്സവകാലം അടുത്ത സാഹചര്യത്തില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം മുതലെടുക്കാന്‍ വിവിധ സ്ഥാപനങ്ങളിലെ ഏജന്റുമാര്‍ ശ്രമം തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button