Latest NewsInternational

പരിശീലന കാലാവധി ആറു മാസം, പ്രസവാവധി 60 ദിവസം : യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ ഇങ്ങനെ

ദുബായ്: പുതിയ തൊഴിൽനിയമം നിലവിൽ കൊണ്ടു വന്ന് യു.എ.ഇ. സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നത്. ഈ നിയമത്തിലൂടെ തൊഴിലാളിക്കും തൊഴിൽ ഉടമയ്‌ക്കും തുല്യനീതി ഉറപ്പാക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തിൽ കൂടരുതെന്നും രേഖകൾ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴിൽ നിയമത്തിൽ പറയുന്നുണ്ട്.

ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും പുതിയ തൊഴിൽ നിയമം ബാധകമായിരിക്കും. എല്ലാ തൊഴിൽ കരാറുകളും ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകുമെന്നും അൺലിമിറ്റഡ് ക്രോൺട്രാക്ടിലുള്ളവർ ഒരു വർഷത്തിനുള്ളിൽ മാറണമെന്നും നിയമത്തിൽ പ്രത്യേകം പറയുന്നു. എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റിവിറ്റിയും ലഭിക്കുന്നതായിരിക്കും. തൊഴിൽ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ട്.

നിയമലംഘനത്തിന് 5000 ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കുന്നതാണ്. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തിൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭർത്താവിന് അഞ്ചു ദിവസത്തെ പെറ്റേണിറ്റി ലീവും ഇനി മുതൽ നൽകുന്നതായിരിക്കും. ഒരു കമ്പനിയിൽ നിന്ന് ജോലി രാജി വെച്ച്, അതേ തൊഴിൽ മേഖലയിലെ മറ്റൊരു കമ്പനിയിൽ നിശ്ചിത കാലത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരിക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ, വിദഗ്ധ ചികിത്സ ഉറപ്പാക്കുകമെന്നും തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കണമെന്നും പ്രത്യേകം നിയമത്തിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button