ജിദ്ദ: പ്രവാസികളെ കൊണ്ട് എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അധികം വേതനം നല്‍കണമെന്ന് മാനവവിഭവ ശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ശമ്പളം നല്‍കാതെ അധിക സമയം ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. പരാതിയുള്ളവര്‍ക്ക് മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.
സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്ന തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം കണക്കാക്കി അധികവേതനം നല്‍കണമെന്നും ഇതാണ് പുതിയ നിയമമെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം ഓവര്‍ടൈം നല്‍കണമെന്നാണ് ഉത്തരവ്.
Also Read : ക്ഷേത്രത്തിലെ അന്നദാനത്തിനിടയില്‍ ജാതിയധിക്ഷേപം: ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍
സ്വകാര്യ മേഖലയില്‍ ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറാണ്. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമത്തില്‍ പറയുന്ന അധിക നേതനം നല്‍കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുഴുവന്‍ ദിനം കണക്കുകൂട്ടിയാണ് ശമ്പളം നൽകണം. പഞ്ചിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയരേഖകള്‍ തൊഴില്‍ കേസുകളില്‍ നിര്‍ണായകമാകും. ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാലും തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനായുള്ള സംവിധാനം പ്രാബല്യത്തിലായി. പുതിയ തീരുമാനം അനുസരിച്ച് സൗദിയിലെ താമസരേഖകള്‍ മൂന്ന് മാസത്തേക്കോ, ആറ് മാസത്തേക്കോ പുതുക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദിയില്‍ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് രീതി. പുതിയ തീരുമാനം നിലവില്‍ വന്നതോടെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. വര്‍ക് പെര്‍മിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒന്‍പത് മാസത്തേക്കോ മാത്രമായി അടക്കാം. അതേസമയം, പുതിയ തീരുമാനം നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് ഗുണകരമാകും.
സൗദിയിലെ ബിനാമി ബിസിനസ്കാർക്ക് ഒട്ടും ഗുണകരമല്ലാത്തതാണ് രണ്ടാമത്തെ തീരുമാനം.
സ്വദേശികളുടെ മറവില്‍ വിദേശികള്‍ ബിസ്‌നസ് ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസുകള്‍ കാണപ്പെടുകയാണെങ്കില്‍ കനത്ത ശിക്ഷയും നടപടികളുമുണ്ടാകുമെന്നാണ് ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കി. ഗ്രോസറി ഷോപ്പ്, ബാര്‍ബര്‍ ഷോപ്, ഗ്യാസ് സ്റ്റേഷന്‍ എന്നീ മേഖലയിലാണ് ബിനാമി ബിസ്‌നസുകാര്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് കൗണ്‍സില്‍ ഓഫ് സൗജി ചേംബേഴ്‌സിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മേഖലയിലെ 100 ശതമാനവും ബിനാമി ഇടപാടെന്നാണ് കണ്ടെത്തല്‍.
Post Your Comments