ജിദ്ദ: തൊഴിൽ നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി സൗദി. കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തിൽ തൊഴിൽ നിയമം പരിഷ്‌കരിക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് അൽറാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്.
ആഴ്ചയിൽ രണ്ടര ദിവസം അവധി നൽകാൻ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. രാജ്യത്തേയ്ക്ക് നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ സമ്പ്രദായം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സുഗമമാക്കുക ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നത്.
Read Also: നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്
Post Your Comments