റിയാദ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ സാന്നിധ്യം ചില വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയിലേക്കുള്ള വന്ദേ ഭാരത് സര്‍വീസുകളും നിര്‍ത്തി. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി വെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സര്‍വീസുകള്‍ നിര്‍ത്തിവെച്ച കാര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഈ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
Post Your Comments