Latest NewsSaudi ArabiaNewsInternationalGulf

ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ: മാറ്റങ്ങളുമായി സൗദി

ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി സൗദി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, എന്നിവ വ്യക്തമാക്കുന്ന തൊഴിൽ നിയമമാണ് സൗദിയിൽ പ്രാബല്യത്തിൽ വരുന്നത്. ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ ഗാർഹിക തൊഴിലാളികൾക്കും നിർബന്ധമായി നടപ്പാക്കും.

Read Also: പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു, നവീൻ കൊല്ലപ്പെട്ടത് സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോൾ

മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള തൊഴിൽ കരാർ കൃത്യമായി തയാറാക്കി ഓൺലൈൻ പ്ലാറ്റ് ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും. ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നൽകണം. അധിക ജോലിക്ക് അധിക സമയ വേതനവും നൽകണം. ഒരു തൊഴിലാളിക്ക് പരമാവധി 30 ദിവസം വരെ വേതനത്തോട് കൂടിയുള്ള രോഗാവധി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്നും നിയമം നിർദ്ദേശിക്കുന്നു.

ഗാർഹിക തൊഴിലാളിക്ക് സർവീസ് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. സർവീസ് ആനുകൂല്യം ലഭിക്കാൻ തൊഴിലാളി തുടർച്ചയായ നാലു വർഷം ജോലി ചെയ്തിരിക്കണം. ഒരു മാസത്തെ വേതനമാണ് സർവീസ് ആനുകൂല്യമായി നൽകേണ്ടതെന്നാണ് നിബന്ധന.

Read Also: അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നായക സ്ഥാനത്ത് ഞാന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു: ശ്രേയസ് അയ്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button