International

സ്വന്തം ജീവന്‍ പണയം വെച്ച് പാമ്പില്‍ നിന്ന് കുട്ടിയെ രക്ഷിച്ച് വളര്‍ത്തു നായ

യു.എസ് : സ്വന്തം ജീവന്‍ പണയം വെച്ച് പാമ്പില്‍ നിന്ന് കുട്ടിയെ രക്ഷിച്ച് വളര്‍ത്തു നായ. വീട്ടു മുറ്റത്ത് ഏഴുവയസുകാരിയുമായി കളിക്കുന്നതിനിടയിലാണു വീടിന്റെ പിന്‍ഭാഗത്തു നിന്ന് കുട്ടിയുടെ അടുത്തേയ്ക്ക് അണലി വന്നത്. കുട്ടിയെ രക്ഷിക്കാന്‍ ഹോസ് കുട്ടിക്കും പാമ്പിനും ഇടയിലേയ്ക്ക് ചാടി വീണു.

പാമ്പ് ഹോസിനെ ശക്തമായി ആക്രമിച്ചു. ജര്‍മ്മന്‍ ഷെപ്പേട് ഇനത്തില്‍ പെട്ട രണ്ടു വയസുള്ള നായാണ് ഹോസ്. ചലിക്കാന്‍ പോലും കഴിയാതെ ഹോസ് നിലവിളിക്കുകയായിരുന്നു എന്നു കുട്ടിയുടെ അമ്മ പറഞ്ഞു. പാമ്പ് ശക്തമായി ആക്രമിക്കുന്നതിനിടയിലും കുട്ടിയെ രക്ഷിക്കാന്‍ മാത്രമാണ് അവന്‍ ശ്രമിച്ചത്, അവര്‍ക്കിടയില്‍ അത്തരത്തിലൊരു ബന്ധമുണ്ടായിരുന്നു. ധൈര്യം കൈവിടാതെ ഹോസ് പാമ്പിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

പാമ്പിനെ കീഴ്‌പ്പെടുത്തുന്നതിനിടയിലേറ്റ വിഷം ഗുരുതരമായി ഹോഴ്‌സിന്റെ വൃക്കയെ ബാധിച്ചു. വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ നായക്കു സഹായവുമായെത്തി. തങ്ങളുടെ മകള്‍ക്കാണ് ഈ ഗതി വരേണ്ടിരുന്നതെന്ന് ഇവര്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് ഇവര്‍ ഹോസിനെ വാങ്ങിയത്. ഹോസ് എത്രയും വേഗം സുഖം പ്രാപിക്കുമെന്ന പ്രതിക്ഷയിലാണ് ഇവര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button