Latest NewsKerala

യാത്രക്കാരന്റെ ജീവൻ തിരികെ പിടിച്ച് സ്വകാര്യ ബസ് ജീവനക്കാർ; ഇത് നൻമയുടെ ബസ് യാത്ര

പരിയാരം: യാത്രക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരനെ കൈവിടാതെ രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കോഴിക്കോട് രാജ​ഗിരി റൂട്ടിലോടുന്ന ജാൻവി ബസാണ് യാത്രക്കാരനെ രക്ഷികാനായി ഒാടിയത്.

പരിയാരം സഹകരണ ഹൃദയാലയ ജീവനക്കാരനാ എസ്എസ് ഹരീഷിനാണ് ബസിൽ കയറി അൽപ്പ സമയത്തിനകം നെഞ്ചുവേദന വന്നത്.

ഉടൻ തന്നെ മറ്റ് വാഹനങ്ങളെ കാത്തു നിൽക്കാതെ, സ്റ്റോപ്പുകളിൽ നിർത്താതെ ഹരീഷിനെയും കൊണ്ട് ബസ് ജീവനക്കാർ കുതിക്കുകയായിരുന്നു.

വേ​ഗത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും അടിയന്തിര ചികിത്സ നടത്തുകയും ചെയ്തു. ജാൻവി ബസ് ജീവനക്കാരായ ജോബി, ഷൈനേഷ്, ബിബി എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button