വീടിന് തീപിടിച്ചപ്പോള്‍ സമയോചിതമായി പ്രവര്‍ത്തിച്ച ഏഴ് വയസുകാരനാണ് ഇപ്പോള്‍ യുഎസിലെ ഹീറോ. എലി ഡേവിഡ്സണ് എന്ന ഏഴ് വയസുകാരനാണ് തന്റെ 22മാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയെ രക്ഷിച്ചത്. തീപിടിച്ച വീടിന്റ ജനല്‍ വഴി കയറി റൂമില്‍ കുടുങ്ങി കിടന്ന അനിയത്തിയെ എലി ഡേവിഡ്സണ് രക്ഷപ്പെടുത്തുകയായിരുന്നു.
ഈ മാസം തുടക്കത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എലിയുടെ അച്ഛന് നിക്കോളയും അമ്മ ക്രിസും അഗ്നിശമന സേനാനികളാണ്. രാത്രി അവര്‍ ഇടയ്ക്ക് ഉറങ്ങി എഴുന്നേറ്റപ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അവര്‍ പെട്ടന്ന് തീ അണയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ചെയ്ത് എലിയെ സുരക്ഷിതമാക്കിയെങ്കിലും മകളുടെ അടുത്തേക്ക് എത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് അവര്‍ എലിയുടെ സഹായം തേടി. അവന് ജനല്‍ വഴി കയറി അനിയത്തിയുടെ അടുത്ത് എത്തുകയും സുരക്ഷിതമായി അച്ഛനും അമ്മയ്ക്കും അവളെ കൈമാറുകയുമായിരുന്നു.
” ഞങ്ങള്‍ മകളെ രക്ഷിക്കാന്‍ ജനലിന്റെ അടുത്ത് പോയി. എന്നാല്‍ അവിടെ നിന്ന് എനിക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് എലിയെ ഞാന്‍ എടുത്ത് ജനലിലൂടെ കയറ്റി വിട്ടു. അവന് അവളുടെ തൊട്ടിലില്‍ വലിച്ചു അവളെ പുറത്തേക്ക് എടുത്തു. അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. വലിയ ആളുകള്‍ ചെയ്യേണ്ടത് അവന് ചെയ്തു” – എലിയുടെ അച്ഛന് പറഞ്ഞു. വീട് പൂര്‍ണമായും കത്തി നശിച്ചെങ്കിലും മകളെ രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഈ ദമ്പതികള്‍.
Post Your Comments