ജക്കാര്‍ത്ത: ഭൂകമ്പം നാടാകെ വിഴുങ്ങിയപ്പോഴും ധൈര്യം കൈമുതലാക്കി അന്റോണിയസ് ഗുനാവന്‍ രക്ഷിച്ചത് ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെ . ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നല്‍, ഒരു വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കൃത്യമായി നിര്‍ദേശങ്ങള്‍ നല്കി വിമാനം പറന്നുയര്‍ന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു.
രക്ഷപെടാൻ നോക്കിയപോഴേക്കും ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ത്തിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തകര്‍ന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവന് നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ നാല് നിലയുള്ള ടവറില്‍ നിന്ന് ചാടി. നിലത്ത് പതിച്ച യുവാവിന് ഗുരുതര പരിക്കേറ്റു.
നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടുതല്‍ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവാന്‍ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയര്‍ന്ന റാങ്ക് നല്‍കിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്.
Post Your Comments