PalakkadNattuvarthaLatest NewsKeralaNews

ചികിത്സ തേടി വന്നയാൾ കുഴഞ്ഞുവീണു: ഇത് കണ്ട് ആദിവാസി വൈദ്യനും കുഴഞ്ഞുവീണ് മരിച്ചു

ആദിവാസി വൈദ്യൻ കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടി സ്വദേശി നീലിയുടെ മകൻ കാണിവായിലെ കുറുമ്പൻ(64), ചികിത്സക്കെത്തിയ കരിമ്പുഴ കുലുക്കിലിയാട് രാമസ്വാമിയുടെ മകൻ ബാലു (45) എന്നിവരാണ് മരിച്ചത്

കാഞ്ഞിരപ്പുഴ: ചികിത്സ തേടി വന്നയാൾ കുഴഞ്ഞുവീഴുന്നതു കണ്ട് ആദിവാസി വൈദ്യനും കുഴഞ്ഞ് വീണ് ദാരുണാന്ത്യം. ആദിവാസി വൈദ്യൻ കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടി സ്വദേശി നീലിയുടെ മകൻ കാണിവായിലെ കുറുമ്പൻ(64), ചികിത്സക്കെത്തിയ കരിമ്പുഴ കുലുക്കിലിയാട് രാമസ്വാമിയുടെ മകൻ ബാലു (45) എന്നിവരാണ് മരിച്ചത്.

ബാലു കുഴഞ്ഞുവീഴുന്നത് കണ്ട കുറുമ്പനും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ജനുവരി 15 മുതൽ അയോധ്യയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ട് ഫ്ലൈറ്റ്; പ്രഖ്യാപിച്ച് ഇൻഡിഗോ

മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച ഉച്ചക്കു ശേഷം ബന്ധുക്കൾക്ക് കൈമാറി. കുറുമ്പന്റെ മൃതദേഹം വൈകീട്ട് നാലിന് കാഞ്ഞിരത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ലീലയാണ് കുറുമ്പന്റെ ഭാര്യ.

​അതേസമയം, ഇരുവരും ഒരേസമയം കുഴഞ്ഞുവീണത് സംബന്ധിച്ച് നാട്ടുകാർക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്തു. മാത്രമല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button