തിരുവനന്തപുരം: പ്രാർത്ഥനാലയത്തിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കല്‍ മേലെ പുത്തൻവീട്ടില്‍ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. കല്ലാമം ഷാലോം പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍ ഹാളിനുള്ളില്‍ ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
READ ALSO: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തുറന്ന പോരിന് അവസാനമില്ല
അമിത മദ്യപാനം നിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ഥനയ്ക്കെത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കാട്ടാക്കട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Post Your Comments