Kerala

ഡിസി ബുക്സിന്റെ ആസൂത്രിതമായ ഗൂഢാലോചന : ആത്മകഥയിലെ ഭാഗങ്ങൾ ചോർന്നതിൽ പ്രതികരിച്ച് ഇ പി ജയരാജന്‍

ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്നാണെന്ന പോലീസ് റിപോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണം

കണ്ണൂര്‍ : ആത്മകഥയിലെ ചിലഭാഗങ്ങള്‍ ചോര്‍ന്നത് ഡിസി ബുക്സിന്റെ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. പാര്‍ട്ടിക്കെതിരായും സര്‍ക്കാരിനെതിരായും വാര്‍ത്ത സൃഷ്ടിക്കാന്‍ ഡിസി ബുക്സിനെ ഉപയോഗിച്ചെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഇ പി പറഞ്ഞു.

ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്നാണെന്ന പോലീസ് റിപോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണം. ഡിസി ബുക്‌സ് ചെയ്യ്തത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണെന്നും ഇത് അവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ അപകീര്‍ത്തിപെടുത്താനായുരുന്നു അവരുടെ ശ്രമം. റിപോര്‍ട്ട് പരിശോധിച്ച ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button