Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -19 January
തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്യം അനുഭവപ്പെട്ട കുട്ടികളെ മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില…
Read More » - 19 January
ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി പോലീസില്‍ അഴിച്ചുപണി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് പൊലീസ് സേനയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത…
Read More » - 19 January
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കര്‍ണാടകയില്‍ 2 എം.എല്‍.എ.മാര്‍ ബിജെപി യില്‍ ചേര്‍ന്നു
ബാംഗ്ലൂര്‍ : തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കര്‍ണാടകയില്‍ 2 എംഎല്‍എമാര്‍ ബിജെപി യില്‍ ചേര്‍ന്നു . ജനതാദള്‍ എസിലെ രണ്ട് എം.എല്‍.എ.മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാക്കളായ മാനപ്പ…
Read More » - 19 January
ആരോഗ്യ പ്രവര്‍ത്തകയേയും മകളെയും ഭീകരര്‍ വെടിവെച്ചു കൊന്നു
ഇസ്ലാമാബാദ്: പോളിയോ മരുന്ന് വിതരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകയേയും മകളെയും ഭീകരര്‍ വെടിവെച്ചു കൊന്നു. തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ നടന്ന ആക്രമണത്തിലാണ് വനിതാ ആരോഗ്യ പ്രവര്‍ത്തകയും മകളും…
Read More » - 19 January
ലോകസഭയിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ആര് വിജയിക്കുമെന്ന് വെളിപ്പെടുത്തുന്ന സർവ്വേ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. റിപ്പബ്ലിക് ടിവിയും സി വോട്ടറും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 335 ലേറെ സിറ്റ്…
Read More » - 19 January
ഹരിയാനയില്‍ നാലാം ദിവസം ആറാം പീഡനം; ഇക്കുറി ഇര കോളേജ് വിദ്യാര്‍ത്ഥിനി
ഗുരുഗ്രാം: ഹരിയാനയില്‍ പീഡന പരമ്പരകള്‍ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ ആറ് പീഡനങ്ങളാണ് സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്.…
Read More » - 19 January
ജി.എസ്.ടി നികുതി പട്ടികയില്‍ നിന്ന് ഈ 29 ഉത്പ്പന്നങ്ങളെ ഒഴിവാക്കി :
ന്യൂഡല്‍ഹി: ജി.എസ്.ടി നികുതി പട്ടികയില്‍ നിന്ന് ഈ 29 ഉത്പ്പന്നങ്ങളെ ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം…
Read More » - 19 January
നിയമസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി : കാരാട്ട് ഫൈസലിനെതിരെ കേസ് എടുക്കണമെന്ന് വി മുരളീധരന്
തിരുവനന്തപുരം: നിയമസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി നടത്തിയ കാരാട്ട് ഫൈസലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍…
Read More » - 19 January
ആര്‍എസ്എസ്സിനെതിരായ വ്യാജ വാർത്ത : ദേശാഭിമാനിക്ക് നോട്ടീസ്
കൊച്ചി: ഗാന്ധിജിയെ കൊലചെയ്തത് ആര്‍എസ്എസ് ആണെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനി പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയിലാണ് 1948 ജനുവരി 30ന് ഗാന്ധിജിയെ…
Read More » - 19 January
സ്കൂളിലെ ശിക്ഷ നടപ്പാക്കൽ : വെയിലത്ത് നടത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: സ്കൂളില്‍ പത്തുമിനിറ്റ് വൈകി എത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്കിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി…
Read More » - 19 January
കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന് സി ബി ഐ കോടതിയിൽ ഹാജരായി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ ഹാജരായി. കേസിലെ 25-ാം പ്രതിയാണ് ജയരാജന്. വിചാരണയുടെ…
Read More » - 18 January
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം; എതിര് പോസ്റ്റില്‍ ഗോള്‍ മഴ
ബംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഗോള്‍ മഴയില്‍ മുക്കി. ഏഴ് ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. രാഹുല്‍ കെ.പിയും…
Read More » - 18 January
കുട്ടികള്‍ക്കുള്ള ദേശീയ ധീരത അവാര്‍ഡ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരത അവര്‍ഡ് പ്രഖ്യാപിച്ചു. ഏഴ് പെണ്‍കുട്ടികളും 11ആണ്‍കുട്ടികളുമടക്കം 18 പേരെയാണ് അവാര്‍ഡിന് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി…
Read More » - 18 January
വൈകിയെത്തിയതിന് വെയിലത്ത് നിര്‍ത്തി; വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു
ചെന്നൈ: സ്കൂളില്‍ വൈകിയെത്തിയെന്ന് ആരോപിച്ച് വെയിലത്ത് നിര്‍ത്തി ചാടിച്ച വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പെരമ്പൂര്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നരേന്ദ്രനാണ്(15)…
Read More » - 18 January
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. വെള്ളറടയിൽ വെച്ചുണ്ടായ അപകടത്തിൽ വിജയകുമാർ(58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കഴക്കൂട്ടം അന്പലത്തിൻകരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും…
Read More » - 18 January
വൈറ്റമിന്‍ ഡി വെള്ളവുമായി ദുബായ്
ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തി. ദുബായ് ആണ് വെള്ളം വിപണിയിലെത്തിച്ചത്. ഓറഞ്ച് നിറത്തിലുള്ള ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ ബോട്ടിലെ വെള്ളം ബുധനാഴചയാണ് സൂപ്പര്‍…
Read More » - 18 January
സ്കൂൾ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 50 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 39…
Read More » - 18 January
സുനില്‍ ഗവസ്കറിന് ശേഷം ടെസ്റ്റിലെ ഈ റെക്കോര്‍ഡ് പിന്നിട്ടത് കോഹ്ലി മാത്രം, ദ്രാവിഡിന് പോലും സാധിച്ചില്ല
ന്യൂഡല്‍ഹി: സുനില്‍ ഗവസ്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 900 പോയിന്റ് പിന്നിടുന്ന താരം എന്ന ബഹുമതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് സ്വന്തം.…
Read More » - 18 January
ഇന്ത്യയുടെ അഭിമാനമായ അഗ്നി 5 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ന്യൂഡൽഹി: അഗ്നി 5 മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് അഗ്നി വീണ്ടും പരീക്ഷിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. അഗ്നി സീരിസിലെ…
Read More » - 18 January
വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി
തിരുവനന്തപുരം ; വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ദക്ഷിണമേഖല മേഖലാ എഡിജിപി ബി സന്ധ്യയെ മാറ്റി. അനിൽകാന്ത് ദക്ഷിണമേഖല എഡിജിപിയാകും. ബി സന്ധ്യക്ക് ഇനി ട്രെയിനിങ്…
Read More » - 18 January
തുളസിയുടെ ഗുണങ്ങളെ കുറിച്ചറിയാം
തുളസി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമെന്നാണ് അറിയപ്പെടുന്നത്. ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്തം ശുദ്ധീകരിയ്ക്കാനും…
Read More » - 18 January
ഇരട്ട ഗോളുമായി ഛേത്രി, ജയത്തോടെ ബംഗളൂരു ഒന്നാമത്
മുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഈ സീസണില്‍ ക്ലബ്ബിന്റെ ഏഴാം ജയമാണിത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന്…
Read More » - 18 January
പി ജയരാജന്റെ മകനോട് മോശമായി പെരുമാറിയ എ എസ് ഐയെ സസ്പെൻഡ് ചെയ്തു
മട്ടന്നൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന് ആശിഷ് പി രാജനോട് മോശമായി പെരുമാറിയ എ എസ് ഐയെ സസ്പെൻഡ് ചെയ്തു.…
Read More » - 18 January
തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെടുന്നവർ ആണോ നിങ്ങൾ? കരുതിയിരിക്കുക
ക്ഷീണം തോന്നുന്നുവോ. സൂക്ഷിക്കണം. ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകാം. പല അസുഖങ്ങളുടേയും പ്രാരംഭലക്ഷണമാണ് ക്ഷീണം. തൈറോയ്ഡ് പ്രശ്നങ്ങള്‍ ക്ഷീണം വരുത്തിവയ്ക്കാം. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെയുള്ള രണ്ടു തരം…
Read More » - 18 January
കെ സുരേന്ദ്രന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച്; വിലക്കുറഞ്ഞതും ജീവന് ഭീഷണിയായതുമായ ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ
കോഴിക്കോട്: സിപിഎം നേതാക്കളുടെ ചൈന പ്രേമത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഒരു കടയില്‍ ഏതെങ്കിലും സാധനം വാങ്ങാന്‍ ചെന്നാല്‍ ആരും ചോദിക്കുന്ന ചോദ്യം ഒറിജിനല്‍…
Read More »