ന്യൂഡല്‍ഹി: ജി.എസ്.ടി നികുതി പട്ടികയില്‍ നിന്ന് ഈ 29 ഉത്പ്പന്നങ്ങളെ ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം
53 സേവനങ്ങളുടെ നികുതി കുറയ്ക്കാനും തീരുമാനമായി. റിയല്‍ എസ്റ്റേറ്റ് പെട്രോളിയം മേഖലകളെ ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം ആയില്ല.സേവനങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്നും 12 ശതമാനത്തിലേക്കാണ് കുറച്ചത്.
ബാക്കിയുള്ള 40 കരകൗശല ഉത്പന്നങ്ങളുടെ നികുതി ഘടന പ്രത്യേക ഫിറ്റ്മെന്റ് കമ്മിറ്റി നിശ്ചയിക്കും. പുതുക്കിയ നികുതി ഘടന ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അരുണ്‍ ജയറ്റ്ലി യോഗത്തിന് ശേഷം വ്യക്തമാക്കി.
ഇവെ ബില്‍ സംവിധാനം ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഇത് സംബന്ധിച്ച വിലയിരുത്തലുകളും യോഗത്തിലുണ്ടായി. ഇവെ ബില്‍ സംവിധാനത്തെ അനുകൂലിക്കുന്നതായും സ്വര്‍ണത്തെ കൂടി ഇവെ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം യോഗത്തില്‍ വ്യക്തമാക്കി.
അതെസമയം റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യത്തിലും പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിലും തീരുമാനമായില്ല.
10 ദിവസത്തിന് ശേഷം കൗണ്‍സില്‍ യോഗം വീണ്ടും ചേരും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കും. മൂന്ന് ഘട്ടങ്ങളിലായി ഉണ്ടായിരുന്ന നികുതി പിരിവ് ലഘൂകരിച്ച് ഒറ്റ ഘട്ടമാക്കി മാറ്റാനും ധാരണയായി.
Post Your Comments