Latest NewsFootballSports

ഇരട്ട ഗോളുമായി ഛേത്രി, ജയത്തോടെ ബംഗളൂരു ഒന്നാമത്

മുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. ഈ സീസണില്‍ ക്ലബ്ബിന്റെ ഏഴാം ജയമാണിത്. മുംബൈ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു കെട്ടുകെട്ടിച്ചത്. 43, 52 മിനിറ്റുകളില്‍ സുനില്‍ ഛേത്രി ഗോള്‍ കണ്ടെത്തി. ശേഷം നിക്കോളാസ് ഫെഡോര്‍ മികു 63-ാം മിനിറ്റില്‍ ബംഗളൂരുവിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. മുംബൈക്കായ് 76-ാം മിനിറ്റില്‍ ലിയോ കോസ്റ്റ ആശ്വാസ ഗോള്‍ നേടി.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് ബംഗളൂരുവിന്റെ ആദ്യ ഗോള്‍ പിറന്നത്. ബല്‍വത്ത് സിംഗിന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഛേത്രി മുംബൈയുടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു തുടര്‍ന്ന് 52-ാം പകുതിയില്‍ ഛേത്രി തന്നെ വീണ്ടും മുംബൈ വല കുലുക്കി. 63-ാം മിനിറ്റില്‍ മികു ബംഗളൂരുവിന്റെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 21 പോയിന്റാണ് ബംഗളൂരുവിന് ഉള്ളത്. അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ് സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button